
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്1-ബി വിസകള്‍ക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 1ന് ആരംഭിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു. അമേരിക്കന്‍ കമ്പനികളില്‍ വിദേശികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന ഈ നോണ്‍ ഇമിഗ്രന്റ് വിസയ്ക്ക് വേണ്ടി മാര്‍ച്ച് 18 വരെ രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ എച്ച്1 ബി രജിസ്ട്രേഷന്‍ സംവിധാനം ഉപയോഗിച്ചാണ് വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ അപേക്ഷയ്ക്കും സ്ഥിരീകരണ നമ്പര്‍ നല്‍കും. ഇത് ഉപയോഗിച്ച് രജിസ്ട്രേഷന്‍ നപടികള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. എല്ലാ വര്‍ഷവും 65,000 പുതിയ എച്ച്-1ബി വിസകളാണ് യുഎസ് അനുവദിക്കുന്നത്. ഓരോ അപേക്ഷകനും പ്രത്യേക 'മൈ യുഎസിഐഎസ്' അക്കൗണ്ട് ആരംഭിക്കണം. 10 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്. ഇന്ത്യക്കാരാണ് ഏറെയും ഈ വിസയുടെ ഗുണഭോക്താക്കള്‍.