
പ്രതിസന്ധിയിലായ വോഡാഫോണ്‍ ഐഡിയയില്‍ ആമസോണ്‍ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് സ്ഥാപനമായ വെരിസോണ്‍ കമ്യൂണിക്കേഷന്‍സും 30,000 കോടി രൂപ നിക്ഷേപം നടത്തിയേക്കും. എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നിക്ഷേപം നടത്തുന്നതുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയണ്.
പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വോഡാഫോണ്‍ ഐഡിയ. പണമില്ലാത്തതിന്റെ പേരില്‍ നിര്‍ത്തിവെച്ചിരുന്ന വികസനപ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
ലൈസന്‍സ് ഫീ, സ്പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നല്‍കാനുള്ളത്. ഇതില്‍ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയര്‍ന്നിരുന്നു.