
കൊച്ചി: ഇന്ത്യ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന വേളയിലാണ് മിക്ക ഐടി-ഗാഡ്ജറ്റ് ഭീമന്മാരും ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഇതേ വേളയിലാണ് രാജ്യത്തേക്ക് വന്‍ തുക നിക്ഷേപിക്കാന്‍ വിവോ ഒരുങ്ങുന്നത്. വിവോയുടെ പുത്തന്‍ നിര്‍മ്മാണ കേന്ദ്രത്തിനായി 3500 കോടി കൂടി നിക്ഷേപിക്കുന്നതോടെ വിവോ ഇന്ത്യയില്‍ നിക്ഷേപിക്കുന്ന തുക ആകെ 7500 കോടി കവിയും. മാത്രമല്ല പുതിയ പ്ലാന്റിന്റെ വരവോടെ 40000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കീഴിലാണ് ഇത്ര വലിയ നിക്ഷേപം നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.
ആകെ നാലു ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാകുമെന്നും യുപിയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന ബ്രാന്‍ഡായി വിവോ മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൊത്തം 33 മില്യണ്‍ നിര്‍മ്മാണ ശേഷി ലക്ഷ്യമിടുന്ന പ്ലാന്റിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ 8 മില്യണ്‍ ശേഷി കൈവരിക്കും. നിലവില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് വിവോ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവുമായി പൂര്‍ണ്ണമായും യോജിക്കുകയും ശരിയായ നിക്ഷേപത്തിലൂടെ വിവോ ഞങ്ങളുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുകയാണ് തങ്ങളെന്ന് വിവൊ പറയുന്നു.
സ്മാര്‍ട്ട് ഫോണുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ പുതിയ സൗകര്യങ്ങള്‍ സഹായിക്കും. ഇന്ത്യന്‍ വിപണിയിലുള്ള ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി, ബ്രാന്‍ഡ് വിവോ സാമ്പത്തിക വളര്‍ച്ചയുടെയും സാങ്കേതികവിദ്യയുടെയും രൂപത്തില്‍ മാത്രമല്ല, രാജ്യത്തെ വിശാലമായ ടാലന്റ് പൂളിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ മികച്ച നല്‍കികൊണ്ട് തൊഴില്‍ മേഖലയുടെ വളര്‍ച്ചക്കും സംഭാവന നല്‍കുമെന്നും വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രറ്റജി ഡയറക്ടര്‍ നിപുണ്‍ മാര്യ പറഞ്ഞു.
ഏറ്റവും പുതിയ ജിഎഫ്‌കെ ക്യു 2 റിപ്പോര്‍ട്ട് പ്രകാരം വിവോയുടെ ഇന്ത്യന്‍ വിപണിയിലെ മാര്‍ക്കറ്റ് ഷെയര്‍ 20.5ശതമാനമാണ്. ഈ വര്‍ഷത്തില്‍ വിവോ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം തികയും.