
കൊച്ചി: വോഡഫോണ്‍ റെഡ് ബ്രാന്‍ഡിന് കീഴില്‍ ഒറ്റ കമ്പനി,ഒറ്റ നെറ്റ് വര്‍ക്ക് എന്ന ആശയവുമായി വോഡഫോണ്‍ ഐഡിയ. മുംബൈയില്‍ തുടക്കം കുറിക്കുന്ന സേവനം വരുംമാസങ്ങളില്‍ ഘട്ടംഘട്ടമായി മറ്റ് സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കും. ഐഡിയ ബ്രാന്റിന്റെ പോസ്റ്റ്‌പെയ്ഡ് ഓഫറായ ഐഡിയ നിര്‍വാണ ഉപഭോക്താക്കളെ വോഡഫോണ്‍ റെഡ് പ്ലാനിലേക്ക് മാറ്റും. എന്റര്‍പ്രൈസ് ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും മാറ്റം ബാധകമാണ്. ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീമിയം ബ്രാന്റായ വോഡഫോണ്‍ റെഡിന് കീഴിലുള്ള എല്ലാ പോസ്റ്റ്‌പെയ്ഡ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും.
ഓരോ സര്‍ക്കിളിലുകളിലെയും വോഡാഫോണ്‍ ഐഡിയ ബ്രാന്റ് സ്‌റ്റോറുകളില്‍ നിന്നും ഡിജിറ്റല്‍ ചാനലുകൡ നിന്നും ഉപഭോക്താക്കള്‍ക്ക് വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്. ഉപയോഗവും താല്‍പ്പര്യവും അനുസരിച്ച് പുതിയ ഉപഭോക്താക്കളെ നേരിട്ട് വോഡഫോണ്‍ റെഡ് പ്ലാനില്‍ ഉള്‍പ്പെടുത്തും. വോഡഫോണ്‍ റെഡ് ബ്രാന്റിന് കീഴില്‍ ഒറ്റ കമ്പനി,ഒറ്റ നെറ്റ് വര്‍ക്ക് എന്ന ആശയമാണ് മുമ്പോട്ട് കൊണ്ടുപോകുന്നതെന്നും ബൃഹത്തായ ഉപഭോക്തൃ സൗഹൃദ നിരക്കിലുള്ള പ്ലാനിന് കീഴില്‍ മൂല്യമേറിയ നേട്ടങ്ങള്‍ക്കനുസരിച്ച് ടെലികോം മേഖലയിലെ ഏറ്റവും മികച്ച പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാമെന്നും പരിധിയില്ലാത്ത ലോക്കല്‍,എസ്ടിഡി ,ഉയര്‍ന്ന ഡാറ്റ,രാജ്യാന്തര കോളുകള്‍,സൗജന്യവോഡഫോണ്‍ പ്ലേ,ആമസോണ്‍ പ്രൈം,നെറ്റ്ഫ്‌ളിക്‌സ് എന്നിവയ്‌ക്കൊപ്പം മറ്റനേകം നേട്ടങ്ങളും ആസ്വദിക്കാനാവുമെന്നും വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്ല പറഞ്ഞു.