ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്; കൂടുതല്‍ ഏറ്റെടുക്കലിലേക്ക്

May 18, 2022 |
|
News

                  ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്; കൂടുതല്‍ ഏറ്റെടുക്കലിലേക്ക്

ഇന്ത്യയിലെ മണി മാനേജ്‌മെന്റ് സംവിധാനത്തില്‍ കൂടുതല്‍ വിപൂലീകരണവുമായി വാള്‍മാര്‍ട്ട്. അനുബന്ധ സ്ഥാപനമായ ഫോണ്‍പേയിലൂടെ രണ്ട് വെല്‍ത്ത് മാനേജ്‌മെന്റ് സംരംഭങ്ങള്‍ 75 ദശലക്ഷം ഡോറിന്റെ എന്റര്‍പ്രൈസ് മൂല്യത്തോടെയാണ് ഏറ്റെടുക്കല്‍. ഇതോടെ അതിവേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ മണി മാനേജ് സെഗ്മെന്റില്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണിനൊപ്പം മുഖാമുഖം ഏറ്റെമുട്ടുകയാണ് വാള്‍മാര്‍ട്ട്.

50 ദശലക്ഷം ഡോളറിന് വെല്‍ത്ത് ഡെസ്‌ക്കിനേയും, 25 ദശലക്ഷം ഡോളറിന് ഏപ്പണ്‍ ക്യൂവി നേയുമാണ് ഫോണ്‍പേ സ്വന്തമാക്കുന്നത്. എന്നാല്‍ ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല. വെല്‍ത്ത് ഡെസ്‌ക്കിന്റെ സ്ഥാപകനും, മുഴുവന്‍ ജീവനക്കാരും ഫോണ്‍പേ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. എന്നാല്‍ രണ്ട് പ്ലാറ്റ്‌ഫോമുകളും സ്വതന്ത്രമായായിരിക്കും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുക.

ഏറ്റെടുക്കലിന് ശേഷം ഫോണ്‍പേയ്ക്ക് വേണ്ടി മികച്ച സാമ്പത്തിമുന്നറ്റത്തിന് ഓപ്പണ്‍ ക്യൂ പ്രധാന പങ്കുവഹിക്കും. 2016 ലാണ് വെല്‍ത്ത് ഡെസ്‌ക്കിന്റെ രൂപികരണം. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഓഹരികളില്‍ നിക്ഷേപിക്കാനും ട്രേഡഡ് ഫണ്ടുകള്‍ കൈമാറ്റം ചെയ്യാനും ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു. അതേസമയം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ട്രേഡിംഗ് ബാസ്‌കറ്റുകളും നിക്ഷേപ വിശകലന സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഓപ്പണ്‍ക്യു റീട്ടെയില്‍.

ഗൂഗിള്‍, ആമസോണ്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ പിന്തുണയുള്ള പേടിഎം എന്നിവയടക്കം ടെക് ഭീമന്‍മാര്‍ മത്സരിക്കുന്ന പേയ്മെന്റ് വിപണിയില്‍ ഫോണ്‍പേയുടെ ഓഫറുകള്‍ വിപുലമാക്കാന്‍ ഈ ഏറ്റെടുക്കലുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്തൃ വായ്പകള്‍ ഓണ്‍ലൈനായി നല്‍കുന്നതിന് ഗൂഗിള്‍ പ്രധാന ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്മോള്‍കേസ് ടെക്നോളജീസില്‍ 40 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ആമസോണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിപണിയിലേക്ക് കാലുകുത്തിയിരുന്നു.

2018 ല്‍ ഫാണ്‍പേയെ ഫ്‌ലിപ്പ്കാര്‍ട്ട് ഗ്രൂപ്പിന്റെ റീട്ടെയിലര്‍ ഏറ്റെടുത്തതിന് ശേഷം വാള്‍മാര്‍ട്ടിന്റെ ഭാഗമായി. 2015ല്‍ സമീര്‍ നിഗത്തിന്റെ നേതൃത്വത്തിലാണ് ഫോണ്‍പേ സ്ഥാപിതമായത്. ഫോണ്‍പേയില്‍ ഫ്‌ലിപ്പ്കാര്‍ട്ടിന് ഏകദേശം 87% ഓഹരിയുണ്ട്. അതേസമയം അതിന്റെ മാതൃസ്ഥാപനമായ വാള്‍മാര്‍ട്ടിന് ഏകദേശം 10% ഓഹരിയുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved