
ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ജനുരി 21 ന് നടക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡാവോസിലാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം നടക്കുന്നത്. ആഗോളവത്കരണത്തിന്റെ പ്രധാന ചര്‍ച്ചകളാകും സമ്മേളനത്തില്‍ പ്രധാനമായും ഉണ്ടാവുക. 110 രാഷ്ട്രങ്ങളിലെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്.
ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള 3000 പേരാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ളവര്‍ ഡാവോസ് മീറ്റില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ കാന്‍സര്‍ ചികിത്സയുടെ ശസ്ത്രക്രിയക്ക് പോയ അരുണ്‍ജയ്റ്റ്‌ലി ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.
സ്വിസ് പ്രസിഡന്റ് ഉയ്‌ലി മൗറെര്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ,ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ജലെ മെര്‍ക്കല്‍ തുടങ്ങിയവരാണ് ഡബ്ല്യുഇഎഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ പങ്കെടുന്ന ലോക സാമ്പത്തിക ഫോറത്തിന് വാര്‍ഷിക സമ്മേളനത്തിന് കൂടുതല്‍ പ്രാധാന്യമാണുള്ളത്.