
ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാകുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിലക്കയറ്റം പെരുകുന്ന എല്ലാ ലക്ഷണങ്ങളുമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലക്കയറ്റമെല്ലാം ഓരോദിവസം കഴിന്തോറും പെരുകുകയാണ്. മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 3.1 ശതമാനമായി ഉയര്‍ന്നു. അതേസമയം ഡിസംബറില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.59 ശതമാനം ആയിരുന്നു രേഖപ്പെടുത്തിയത്. ഉള്ളിയുടെ തക്കാളിയുടെയും വില വര്‍ധനവാണ് ജനുവരിയിലെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
അതേസമയം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് wholesale price index (WPI) 2.76 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. മാത്രമല്ല ജനുവരിയിലെ വിലക്കയറ്റില്‍ ആകെ രേഖപ്പെടുത്തിയത് 11.51 ശതമാനവും 2019 ജനുവരിയില്‍ രേഖപ്പെടുത്തിയത് 2.41 ശതമാനവുമാണ്.
ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഡിസംബറില്‍ 7.35 ശതമാനവും ഭക്ഷ്യ വിലക്കയറ്റം 14.19 ശതമാനവുമായിരുന്നു. അതേസമയം മറ്റ് വ്യാവസായിക ഉത്പാദനത്തിലും വൈദ്യുതി ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി. മാത്രമല്ല റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 68 മാസത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയിരുന്നു. ജനുവരിയിലെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കില്‍ രേഖപ്പെടുത്തിയത് തന്നെ 7.59 ശതമാനമാണ്. ഭക്ഷ്യ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാകട്ടെ 13.63ശതമാനവും ആണ്.
രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തിലും, വൈദ്യുതി ഉത്പ്പാദനത്തിലും കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് 7.35 ശതമാനവുമാണ്. അതേസമയം വ്യവസായി ഉത്പ്പാനത്തിന്റെയും, മാനുഫാക്ചറിംഗ് മേഖലയിലെ ഇടിവും കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള (സിപിഐ) വിലയെ സൂചിപ്പിക്കുന്നത് 1.8 ശതമാനവുമാണ്. വൈദ്യുതി ഉത്പ്പാദനത്തിലടക്കം നിലവില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഡിസംബറിലെ കണക്കുകള്‍
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ( ഞലമേശഹ ശിളഹമശേീി )ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ല്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്.
നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.
7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.