
ന്യൂഡല്‍ഹി: ഹോള്‍സെയില്‍ കേന്ദ്രീകൃതമായ പണപ്പെരുപ്പം വര്‍ധിക്കുന്നു. ഒക്ടോബറില്‍ റെക്കോര്‍ഡ് നിരക്കിലാണ് ഇത് എത്തിയിരിക്കുന്നത്. 1.48 ശതമാനമാണ് ഈ പണപ്പെരുപ്പം. ഫാക്ടറി ഉല്‍പ്പന്നങ്ങള്‍ ഇതോടെ ചെലവേറിയതായിരിക്കുകയാണ്. സെപ്റ്റംബറില്‍ ഇത് 1.32 ശതമാനമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം ഇത് പൂജ്യം ശതമാനമായിരുന്നു. ഫെബ്രുവരിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഹോള്‍സെയില്‍ പണപ്പെരുപ്പം. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2.26 ശതമാനമായിരുന്നു ഇത്. ഭക്ഷ്യ പണപ്പെരുപ്പം ഒക്ടോബറില്‍ കുറഞ്ഞിട്ടുണ്ട്. ഇത് 6.37 ശതമാനമാണ്.
പച്ചക്കറികളുടെയും ഉരുളക്കിഴങ്ങിന്റെയും നിരക്ക് ഉയര്‍ന്ന നിലയിലാണ്. 25.23 ശതമാനം പച്ചക്കറിയിലും 107.70 ശതമാനം ഉരുളക്കിഴങ്ങിനും ഉണ്ട്. ഈ മാസത്തെ മാത്രം കണക്കാണിത്. ഭക്ഷ്യ വസ്തുക്കളിലെ വില വര്‍ധന വളരെ കൂടുതലാണ്. ധാതുലവണങ്ങളിലും ഇത് കൂടുതലാണ്. പണപ്പെരുപ്പത്തിന്റെ സമ്മര്‍ദം കാരണം സമ്പദ് ഘടന മെച്ചപ്പെടാന്‍ ഇനിയും സമയമെടുക്കുമെന്ന് ആര്‍ബിഐ നേരത്തെ സൂചിപ്പിച്ചിരുന്നു. അടുത്തൊന്നും ഇത് കുറയുന്ന ലക്ഷ്ണമില്ലെന്നും ആര്‍ബിഐ പറഞ്ഞു. അതേസമയം ഇന്ധന മേഖലയില്‍ ഇന്ത്യക്ക് നേട്ടമുണ്ടെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇന്ധന ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. എട്ട് മാസത്തിനിടെ ആദ്യമായിട്ടാണ് ആവശ്യകത വര്‍ധിച്ചിരിക്കുന്നത്. ഇന്ധനം ഉപയോഗിക്കുന്നത് സെപ്റ്റംബറില്‍ വര്‍ധിച്ചിരുന്നു. ഇത് സാമ്പത്തിക ക്രയവിക്രയങ്ങളും വര്‍ധിപ്പിച്ചിരുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് ഘടന കരകയറുന്നതിന്റെ ലക്ഷണമാണ്. ഇനിയുള്ള മാസങ്ങളിലും ഇന്ധന ഉപയോഗം കൂടുമെന്നാണ് പ്രതീക്ഷ. അതേസമയം പെട്രോളിന്റെ വില്‍പ്പനയും 4.3 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ കയറ്റുമതി 5.12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ കയറ്റുമതി 24.89 മില്യണായി കുറഞ്ഞു. സെപ്റ്റംബറില്‍ നല്ല വളര്‍ച്ച കൈവരിച്ചിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ലെതര്‍, എഞ്ചിനീയറിംഗ് ഗുഡ്സ്, എന്നിവയ്ക്കായിരുന്നു വന്‍ ഡിമാന്‍ഡ്. വ്യാപാരക്കമ്മിറ്റി 8.71 ബില്യണായി കുറഞ്ഞു. ഇറക്കുമതിയും 11.53 ശതമാനം ഇടിഞ്ഞു. ഇതോടെ വര്‍ഷം 33.6 മില്യണാണ് ഇറക്കുമതിയിലൂടെ ഇന്ത്യക്ക് ലഭിക്കുക. കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും നെഗറ്റീവ് വളര്‍ച്ചയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.