
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നുവെന്ന ആരോപണത്തിന്റെ അടിസഥാനത്തിലാണിത്. അതേസമയം ഫെയ്‌സ് ബുക്ക് 2020 ല്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ ചൈന ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ചൈന ഉടന്‍ തന്നെ പുതിയൊരു ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫെയ്‌സ് ബുക്കിന്റൈ ക്രിപ്‌റ്റോ കറന്‍സിക്കെതിരെ വ്യാപക പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഫെയ്‌സ് ബുക്ക് പുറത്തിറക്കുന്ന ലിബ്ര അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭാവിയില്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളും സംവിധാനങ്ങളും അത്യാവശ്യമാണെന്നും, ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ യുഎസ് മുന്‍പന്തിയില്‍ നില്‍ക്കണമെന്നുമാണ് ഫെയ്‌സ് ബുക്ക് പറയുന്നത്. ഇല്ലെങ്കില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ മറ്റ് രാജ്യങ്ങളുടെ കടന്നുകയറ്റം ശക്തമാകുമെന്നും ഫെയ്‌സ് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ദഗ് വ്യക്തമാക്കി.
അതേസമയം യുഎസ് ഭരണകൂടമടക്കം ഫെയ്‌സ് ബുക്ക് പുറത്തിറക്കാന്‍ പോകുന്ന ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്‌ക്കെതരെ വ്യാപക പ്രചരണം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം ക്രിപറ്റോ കറന്‍സി പുറത്തിറക്കുന്നതില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റത്തിന് അത് തടസ്സം സൃഷ്ടിക്കപ്പെടുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചൈന അടുത്തിടെ പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്.