മണപ്പുറം ഫിനാന്‍സില്‍ 35 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ഐഫ്‌സി ബാങ്ക്

May 29, 2019 |
|
News

                  മണപ്പുറം ഫിനാന്‍സില്‍ 35 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ഐഫ്‌സി ബാങ്ക്

മുംബൈ: ലോക ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഫ്‌സി ബാങ്ക് 35 മില്യണ്‍ ഡോളര്‍ മണപ്പുറം ഫിനാന്‍സില്‍ നിക്ഷേപം നടത്തിയെന്ന് റിപ്പോര്‍ട്ട്. ചെറുകിട സംരംഭകര്‍ക്കും, താഴെ തട്ടില്‍ നില്‍ക്കുന്നവര്‍ക്കും  വായ്പാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഫ്‌സി ബാങ്ക് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം സ്വര്‍ണ വായ്പയാണ് ഐഫ്‌സി ഗ്രൂപ്പ് നിക്ഷേപത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ആദ്യമായാണ് ഐഫ്‌സി ഇത്തരമൊരു നിക്ഷേപം നടത്തുന്നതെന്നാണ് വാര്‍ത്താ  ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫ്‌സി ബാങ്ക് ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ ലക്ഷ്യം ചെറുകിട സംരംഭകര്‍ക്കും, താഴെതട്ടില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ആസ്വാസമേകും. 

വായ്പാ സഹായം കൂടുതലായും ഐഫ്‌സി ബാങ്ക് ഇപ്പോള്‍ ലക്ഷ്യമിടുന്നത് താഴെ തട്ടില്‍ നില്‍ക്കുന്നവര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് കൂടുതല്‍ ധനസഹായമാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഐഫ്‌സി ബാങ്ക് ഇന്ത്യയിലെ  തലവന്‍ ജൂണ്‍ ജാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണ വായ്പകള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുകയെന്നതാണ് ഐഫ്‌സി പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved