
സ്വിസ്സ് വാച്ച് നിരയിലെ പ്രമുഖ ബ്രാന്റാണ് പാറ്റക്ക് ഫിലിപ്പ്. ഈ ബ്രാന്റ് കഴിഞ്ഞ ദിവസം ഒരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടിയ വില ലേലത്തുകയായി ലഭിച്ച ബ്രാന്റായി മാറിയിരിക്കുകയാണ് പാറ്റക്ക് ഫിലിപ്പ്. ഗ്രാന്റ് മാസ്റ്റര്‍ ചെം എന്ന പ്രത്യേക പതിപ്പിന് അടുത്തിടെ ജനീവയില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 3.1 കോടി ഡോളര്‍ അഥവാ 222 കോടി രൂപ.
ഒരു റിസ്റ്റ് വാച്ചിന് കിട്ടാവുന്ന ഏറ്റവും വലിയ വിലയാണിത്. ജനീവയില്‍ ക്രിസ്റ്റീസ് ഓക്ഷന്‍ കമ്പനിയാണ് ലേലം നടത്തിയത്.ഡുചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയയെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് കമ്പനി ലേലം നടത്തിയത്. അതേസമയം വാച്ച് വാങ്ങിയവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള പറ്റകിന്റെ ഏക മോഡലാണിത്.
മിനിറ്റ് റിപീറ്റര്‍,നാലക്കങ്ങളുള്ള ഇയര്‍ ഡിസ്പ്ല,സെക്കന്റ് ടൈം സോണ്‍ അടക്കം ഇരുപതോളം ഫീച്ചറുകളുണ്ട് ഈ വാച്ചിന്. ഫ്രണ്ട് ,ബാക്ക് ഡയലുകള്‍ക്ക് സാല്‍മണ്‍,കറുപ്പ് നിറങ്ങളാണുള്ളത്. ഫ്‌ളിപ്പ് ചെയ്യാനോ പഴയപടിയാക്കാനും സാധിക്കും.ഇതിന് മുമ്പ് ഏറ്റവും വലിയ വാച്ച് ലേലം നടന്നത് 2018ലാണ് ഡേറ്റോണ റോളക്‌സ് റിസ്റ്റ് വാച്ചിനായിരുന്നു റെക്കോര്‍ഡ് ലേലത്തുക ലഭിച്ചത്. 1.78 കോടി ഡോളര്‍. 2017ല്‍