രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയില്‍ നേരിയ ഇടിവ്; 12.07 ശതമാനമായി

July 14, 2021 |
|
News

                  രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയില്‍ നേരിയ ഇടിവ്;  12.07 ശതമാനമായി

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിലും നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തെ 12.94 ശതമാനത്തില്‍ നിന്ന് ജൂണില്‍ 12.07 ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണവില എന്നിവയില്‍ കുറവുണ്ടായി. എന്നാല്‍ ഉത്പന്ന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്. 2020 ജൂണില്‍ (-)1.81ശതമാനമായിരുന്നു വിലക്കയറ്റം.

ഇന്ധനം, ഊര്‍ജം എന്നീ മേഖലകളിലെ പണപ്പെരുപ്പം മെയ് മാസത്തെ 37.61ശതമാനത്തില്‍നിന്ന് ജൂണില്‍ 32.83ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളിലേതാണെങ്കില്‍ 4.32 ശതമാനത്തില്‍ നിന്ന് 3.09 ശതമാനമായും താഴ്ന്നു. നിര്‍മിത വസ്തുക്കളുടെ പണപ്പെരുപ്പം 10.83ല്‍ നിന്ന് 10.88 ശതമാനമായി ഉയരുകയും ചെയ്തു. മികച്ച മണ്‍സൂണ്‍, വിളവ്, വിവിധയിടങ്ങളിലെ അടച്ചിടലില്‍നിന്ന് മോചനം തുടങ്ങിയവ ഭാവിയില്‍ വിലക്കയറ്റതോതില്‍ കുറവുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved