
ഷവോമി ഇന്ത്യന്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. മൊബൈല്‍ ഉത്പാദകരായ ഷവോമി സ്‌പോര്‍ട്‌സ് ഉത്പന്നങ്ങളുടെ വിപണന രംഗത്തേക്കും പ്രവേശനം നേടിയിരിക്കുകയാണ്. ഷവോമി മി മെന്‍സ് സ്‌പോര്‍ട്‌സ് ഷൂ ഇന്ത്യയില്‍ 2499 രൂപയാണ് വില. മാര്‍ച്ച് 15 ഷവോമി.യുടെ പുതിയ ഷൂ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് വിവരം.
അതേസമയം ഷൂ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്കായി കമ്പനി അധികൃതര്‍ ഒരുക്കി കഴിഞ്ഞു. ആദ്യത്തെ ബുക്കിങില്‍ 500 രൂപയുടെ ഡിസ്‌ക്കൗണ്ടും ഉണ്ടാകും. ഷവോമി പുതിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് പുതിയ പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഷവോമിയുടെ ലൈഫ് സ്റ്റൈന്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി കീഴടക്കുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ. ഡൈര്‍ക്ക്. ബ്ല്യു, ബ്ലാക്ക് എന്നീ കളറിലാണ് ഷവോമിയുടെ പുതി സ്‌പോര്‍ട്‌സ് ഷൂ ഉത്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നത്.