യമഹ മോട്ടോര്‍ ഇന്ത്യയും ആമസോണും കൈകോര്‍ക്കുന്നു; എല്ലാ ആക്സസറികളും യാത്രയ്ക്കുള്ള വസ്ത്രങ്ങളും ലഭ്യമാകും

November 02, 2020 |
|
News

                  യമഹ മോട്ടോര്‍ ഇന്ത്യയും ആമസോണും കൈകോര്‍ക്കുന്നു; എല്ലാ ആക്സസറികളും യാത്രയ്ക്കുള്ള വസ്ത്രങ്ങളും ലഭ്യമാകും

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യയും ഇ-ഷോപ്പിംഗ് സൈറ്റായ ആമസോണും കൈകോര്‍ക്കുന്നു. ഓണ്‍ലൈന്‍ സ്റ്റോറിലേക്ക് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള നിരവധി ആക്സസറികളും റൈഡറുകള്‍ക്കുള്ള വസ്ത്രങ്ങളും ഇപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടി-ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, റൈഡിംഗ് ഗ്ലൗസുകള്‍, ക്യാപ്‌സ്, പോളോ ഷര്‍ട്ടുകള്‍ എന്നിവയാണ് വസ്ത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാങ്ക് പാഡുകള്‍, ബൈക്ക് കവര്‍, സീറ്റ് കവര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, എഞ്ചിന്‍ ഗാര്‍ഡ്, സ്‌കിഡ് പ്ലേറ്റ്, ഫ്രെയിം സ്ലൈഡര്‍, സ്‌കൂട്ടര്‍ ഗാര്‍ഡ് സെറ്റും ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ, സ്റ്റിക്കറുകളും കീ ചെയിനുകളും പോലുള്ള ചരക്കുകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ആകര്‍ഷകമായ സവാരി വസ്ത്രങ്ങളും ആക്സസറികളും യമഹ ഉപഭോക്താക്കളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നും, ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതു വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുമാണ് യമഹയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2025 Financial Views. All Rights Reserved