
സൊമാറ്റോ പ്രോ പ്ലസ് എന്ന പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുമായി സൊമാറ്റോ എത്തുന്നു. ഉപഭോക്താക്കള്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ പരിധിയില്ലാതെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമെന്ന് കമ്പനി സ്ഥാപകനും എംഡിയുമായ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആമസോണിന്റെ പ്രൈം സബ്സ്‌ക്രിപ്ഷന്‍ പോലുള്ള സൗജന്യ സേവനമാണ് ലക്ഷ്യമിടുന്നത്.
കമ്പനി ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ലിമിറ്റഡ് എഡിഷന്‍ അംഗത്വമാണ് പ്രോ പ്ലസിന് വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാകുക. സൊമാറ്റോ ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ സൊമാറ്റോ പ്രോ പ്ലസിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. എന്നാല്‍ മറ്റ് ഉപഭോക്താക്കാള്‍ സൊമാറ്റോ ആപ്പില്‍ നിന്ന് പ്രോ പ്ലസ് അപ്‌ഗ്രേഡ് ചെയ്യണം.
സൊമാറ്റോ പ്രോ പ്ലസ് അംഗത്വത്തിനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വൈകുന്നേരം 6 മണിക്ക് ശേഷം സോമാറ്റോ ആപ്പ് തുറക്കാന്‍ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സൊമാറ്റോ പ്രോ പ്ലസ് അംഗങ്ങള്‍ക്കായി കമ്പനി സര്‍ജ് ഫീസോ, ഡെലിവറി ഫീസോ ഈടാക്കില്ല, മറ്റ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
സൊമാറ്റോ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ 41 നഗരങ്ങളില്‍ 'പ്രോ പ്ലസ്' അംഗത്വം ലഭ്യമാകും. സൊമാറ്റോ പ്രോയ്ക്ക് കീഴില്‍, ഹോം ഡെലിവറി ഓര്‍ഡറുകള്‍ക്ക് അധിക കിഴിവുകള്‍ വാഗ്ദാനം ചെയ്യും. സൊമാറ്റോ പ്രോയുടെ 3 മാസത്തെ അംഗത്വത്തിന് 200 രൂപയാണ് ചാര്‍ജ്. വാര്‍ഷിക അംഗത്വത്തിന് 750 രൂപ ഈടാക്കും.