ലോക്ക്ഡൗണില്‍ മികച്ച നേട്ടം കൊയ്ത് സൂം; കമ്പനി മൂല്യം 129 ബില്യണ്‍ ഡോളര്‍

September 02, 2020 |
|
News

                  ലോക്ക്ഡൗണില്‍ മികച്ച നേട്ടം കൊയ്ത് സൂം; കമ്പനി മൂല്യം 129 ബില്യണ്‍ ഡോളര്‍

കോവിഡ് ലോകത്ത് പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് ലോകം കേട്ടിട്ടില്ലാത്ത പേരായിരുന്നു സൂം എന്ന ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ കമ്പനിയുടേത്. എന്നാല്‍ മഹാമാരി പടര്‍ന്നു പിടിച്ച് ലോക്ക്ഡൗണ്‍ ആയതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് സൂം. വര്‍ക്ക് ഫ്രം ഹോം എന്നത് സാര്‍വത്രികമാകുകയും പൊതുപരിപാടികളോ മീറ്റിംഗുകളോ സാധ്യമാകാതെ വരികയും ചെയ്തതോടെയാണ് സൂമിന്റെ വളര്‍ച്ച തുടങ്ങിയത്. ഇന്ന് ലോകത്തിന്റെ ഏത് കോണിലും സൂം മീറ്റിംഗുകള്‍ സുപരിചിതമാണ്.

കമ്പനിയുടെ മൂല്യത്തിലും ഈ വളര്‍ച്ച പ്രതിഫലിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മൂല്യം 129 ബില്യണ്‍ ഡോളറില്‍ (9.4 ലക്ഷം കോടി രൂപ) എത്തി. ഇതിനിടയില്‍ ഒറ്റ ദിവസം ഓഹരി വിലയില്‍ 41 ശതമാനം വരെ ഉയര്‍ച്ചയും ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൂമിന്റെ ആകെ വരുമാനം 623 മില്യണ്‍ ഡോളറും ലാഭം 22 മില്യണ്‍ ഡോളറുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം 664 മില്യണ്‍ ഡോളര്‍ വരുമാനവും 186 മില്യണ്‍ ഡോളര്‍ ലാഭവും നേടാന്‍ സൂമിനായി.

കമ്പനിക്ക് മാത്രമല്ല, സൂമിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എറിക് യുവാന്റെ സമ്പാദ്യത്തിലും വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1.68 ലക്ഷം കോടി രൂപ (23 ബില്യണ്‍ ഡോളര്‍) മൂല്യവുമായി അദ്ദേഹം ലോകത്തെ ഏറ്റവും വലിയ 50 സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. 2020 ല്‍ മാത്രം 19.5 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ടായത്.

Related Articles

© 2025 Financial Views. All Rights Reserved