Trading

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 629 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 629 പോയന്റ് നേട്ടത്തില്‍ 38,697.05ലും നിഫ്റ്റി 169 പോയന്റ് ഉയര്‍ന്ന് 11,416.95ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.73 ശതമാനവും സ്മോള്‍ ക്യാപ് 0.69 ശതമാനവും നേട്ടത്തിലായി. സെക്ടറല്‍ സൂചികകളില്‍ ഊര്‍ജം, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവ നഷ്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ധനകാര്യ സൂചികകള്‍ മൂന്ന് മുതല്‍ നാലുവരെ ശതമാനം നേട്ടമുണ്ടാക്കി.

ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഐടിസി, റിലയന്‍സ്, എന്‍ടിപിസി, സിപ്ല, വിപ്രോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായി.

അണ്‍ലോക്ക് 5.0ന്റെ ഭാഗമായി മള്‍ട്ടിപ്ലക്സ് ഉള്‍പ്പടെയുള്ളവ തുറക്കുന്നതിന് അനുകൂല നടപടികളെടുത്തതും വാഹന വില്പനയിലെ വര്‍ധനവിന്റെ കണക്കുകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതും ആഗോള സൂചികകളിലെനേട്ടവും വിപണിയെ തുണച്ചു.

Author

Related Articles