
മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 185.24 പോയിന്റ് നഷ്ടത്തില്‍ 55,381.17ലും നിഫ്റ്റി 61.70 പോയിന്റ് താഴ്ന്ന് 16,522.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഭൗമ രാഷ്ട്രീയ സംഘര്‍ഷവും കടപ്പത്ര ആദായത്തിലെ കുതിപ്പുമൊക്കെയാണ് വിപണിയെ ബാധിച്ചത്.
ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ഫാര്‍മ, പവര്‍, റിയാല്‍റ്റി, ഐടി ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു. അതേസമയം, ധനകാര്യം, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 77.52 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.