
മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,300ന് മുകളിലെത്തി. സെന്‍സെക്സ് 632.13 പോയിന്റ് ഉയര്‍ന്ന് 54,884.66ലും നിഫ്റ്റി 182.30 പോയിന്റ് നേട്ടത്തില്‍ 16,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഒഎന്‍ജിസി, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 2.54 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരു ശതമാനം വീതം ഉയര്‍ന്നു.