Trading

കുതിപ്പ് തുടരാനാവാതെ ഓഹരി സൂചികകളില്‍ തളര്‍ച്ച

കഴിഞ്ഞയാഴ്ചത്തെ കുതിപ്പ് തുടരാനാവാതെ പ്രധാന സൂചികകളില്‍ തളര്‍ച്ച. നിര്‍ണായക സമ്മര്‍ദ മേഖലകള്‍ക്ക് മുകളില്‍ വ്യാപാരം ആരംഭിക്കാനായെങ്കിലും കടുത്ത വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തിലേക്ക് വീണു. നിഫ്റ്റി 143 പോയിന്റ് നഷ്ടത്തില്‍ 17,368-ലും സെന്‍സെക്സ് 503 പോയിന്റ് നഷ്ടത്തില്‍ 58,283-ലും വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ച നടക്കുന്ന ഏറെ നിര്‍ണായകമായ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ യോഗം കൂടുന്നതിനു മുന്നോടിയായുള്ള ലാഭമെടുപ്പും ആശങ്കകളുമാണ് വിപണിയെ പിന്നോട്ടടിച്ചത്. ഓയില്‍, ഗ്യാസ്, റിയാല്‍റ്റി വിഭാഗം ഓഹരികളിലായിരുന്നു കൂടുതല്‍ നഷ്ടം നേരിട്ടത്. ഐടി വിഭാഗം ഓഹരികള്‍ മാത്രമാണ് പിടിച്ചു നിന്നത്.

Author

Related Articles