സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താനായില്ലെങ്കിലും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 69 പോയിന്റ് ഉയര്‍ന്ന് 58,247.09ലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണം വിപണിയിലെ നേട്ടം പരിമിതമാക്കി.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എച്ച്ഡിഎഫ്സി, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, യുപിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ദിനവ്യാപാരത്തിനിടെ പതിവുപോലെ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് ഉയരംതൊട്ടു. ബിഎസ്ഇ മിഡ്ക്യാപ് 1.09ശതമാനവും സ്മോള്‍ ക്യാപ് 0.63ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍