നിഫ്റ്റി 11,800ന് മുകളിലെത്തി; സെന്‍സെക്സ് 500ലേറെ പോയിന്റ് ഉയര്‍ന്നു
മുംബൈ: ധനകാര്യ ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി 11,800ന് മുകളിലെത്തി. സെന്‍സെക്സാകട്ടെ 500ലേറെ പോയിന്റ് ഉയരുകയും ചെയ്തു. സെന്‍സെക്സ് 503.55 പോയിന്റ് ഉയര്‍ന്ന് 40,261.13ലും നിഫ്റ്റി 144.30 പോയിന്റ് നേട്ടത്തില്‍ 11,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ ഉണര്‍വിനുപിന്നില്‍. ബിഎസ്ഇയിലെ 1391 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1215 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുപിഎല്‍, എന്‍ടിപിസി, റിലയന്‍സ്, നെസ് ലെ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാര്‍മ എന്നിവയോടൊപ്പം ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. ഊര്‍ജവിഭാഗം സൂചികയാണ് നഷ്ടത്തിലായത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍