ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 355 പോയിന്റ് താഴ്ന്നു
ഈ ആഴ്ചത്തെ ആദ്യത്തെ വ്യാപാര ദിവസമായ ഇന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 355.70 പോയിന്റ് താഴ്ന്ന് 37,808.91ലെത്തി വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 102.60 പോയിന്റ് താഴ്ന്ന് 11,354.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 812 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1860 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്. സാമ്പത്തിക മാന്ദ്യം ശക്തി പ്രാപിക്കുമെന്ന ആശങ്കയാണ് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചത്.
ഐഒസി (4.65%), ഒഎന്‍ജിസി (4.14%), കോള്‍ ഇന്ത്യ (2.26%), എച്ച്പിസിഎല്‍ (2.20%), പവര്‍ ഗ്രിഡ് കോര്‍പ് (1.76%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സീ എന്റെര്‍ടെയ്ന്‍ (-4.23%), വേദാന്ത (-3.25%), ഭാരതി എയര്‍ടെയ്ല്‍ (-3.01%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.43%), യുപിഎല്‍ (-2.3%) എഎന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
എന്നാല്‍ ചില കമ്പനികളുടെ വ്യാപാരത്തില്‍ ആശങ്കകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇടുപാടുകള്‍ ശക്തിപ്പെട്ടു. റിലയന്‍സ്(1,053.20), മാരുതി സുസൂക്കി (713.00), എച്ച്ഡിഎഫ്‌സി (636.23), യെസ് ബാങ്ക് (581.99), ഇന്‍ഫോസിസ് (562.09) എന്നീ കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍