Trading

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍; സെന്‍സെക്‌സ് 35.98 പോയിന്റ് ഉയര്‍ന്നു

ഈ ആഴ്ച്ചയിലെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി  നേട്ടത്തില്‍ അവസാനിച്ചു. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയതോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നേട്ടത്തോടെയാണ് അവസാനിച്ചത്. വിവിധ രാജ്യങ്ങളില്‍ രൂപപ്പെട്ട മാന്ദ്യത്തില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  35.98 പോയിന്റ് ഉയര്‍ന്ന്  40165.03 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 13.10 പോയിന്റ് ഉയര്‍ന്ന് 11890.60 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  

സീഎന്റര്‍ടെയ്ന്‍ (18.76%), ഭാരതി എയര്‍ടെല്‍ (6.72%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (5.08%), ടാറ്റാ സ്റ്റീല്‍ (4.98%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-5.40%), ടിസിഎസ് (-3.03%), ഐഒസി (-2.83%), എംആന്‍ഡ്എം (-2.75%), എയ്ച്ചര്‍ മോട്ടോര്‍സ് (-2.49%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

എന്നാല്‍ വ്യാപാരത്തില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (2,874.29), സീ എന്റര്‍ടെയ്ന്‍ (1,912.67), എസ്ബിഐ (1,407.65), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,076.78), ടാറ്റാ സ്റ്റീല്‍ (963.24) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്. 

Author

Related Articles