ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 38,000 കടന്നു
മുംബൈ: തുടര്‍ച്ചയായി അഞ്ചുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 38,000 കടന്നെങ്കിലും പിന്നീട് പിന്‍വാങ്ങി. 58.81 പോയിന്റ് നഷ്ടത്തില്‍ 37,871.52 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 18.60 പോയിന്റ് താഴ്ന്ന് 11143.70ലുമെത്തി.
ബിഎസ്ഇയിലെ 1164 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1448 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 147 ഓഹരികള്‍ക്ക് മാറ്റമില്ല. ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.
ആക്സിസ് ബാങ്ക്, ടൈറ്റന്‍ കമ്പനി, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഐടിസി, റിലയന്‍സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. വാഹനം, ഐടി, പൊതുമേഖല ബാങ്ക് എന്നീ സൂചികകളാണ് പ്രധാമായും നഷ്ടംനേരിട്ടത്. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയുടെ കരുത്ത് ചോര്‍ത്തിയത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍