ഓഹരി സൂചികകളില്‍ നഷ്ടം; സെന്‍സെക്സ് 304 പോയിന്റ് താഴ്ന്നു
മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 304 പോയിന്റ് താഴ്ന്ന് 37,729ലും നിഫ്റ്റി 109 പോയിന്റ് നഷ്ടത്തില്‍ 11,140ലുമാണ് വ്യാപാരം നടക്കുന്നത്. ഐടിസി, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, സെ്ബിഐ, മാരുതി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
എച്ച്സിഎല്‍ ടെക്, ഇന്‍ഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയന്റ്സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഐടി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടംതുടരുകയാണ്. ആഗോള വിപണികളിലെ വില്പന സമ്മര്‍ദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യൂറോപ്പില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തെതുടര്‍ന്ന് തിങ്കളാഴ്ച വിപണികള്‍ കനത്ത നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍