Trading

ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്‌സ് 141 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം നേരിട്ടു. രാജ്യത്ത് മാനന്ദ്യം ശക്തമാണെന്ന ആശങ്ക മൂലമാണ് നിക്ഷേപകര്‍ ഇന്ന് കൂട്ടത്തോടെ പിന്‍മാറിയത്. റിസര്‍വ്വ് ബാങ്കിന്റെ വായ്പ നയത്തിലുള്ള ആശയ കുഴപ്പവും ഇപ്പോഴും നിലനില്‍ക്കുന്നു. അന്താരാഷ്ട്ര  തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം ഒഹരി വിപണയില്‍ ഇന്ന് രൂപയുടെ മൂല്യത്തിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 141 പോയിന്റ് താഴ്ന്ന്  37,531.98 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 48 പോയിന്റ് താഴ്ന്ന്  11,126.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

യെസ് ബാങ്ക് (8.30), സീ എന്റര്‍ടെയ്ന്‍മെന്റ്  (6.19%), ബ്രിട്ടാനിയ്യ (3.80%), ആക്‌സിസ് ബാങ്ക് (2.60%), നസ്റ്റിലി (1.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബിപിസിഎല്‍ (-4.83%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-3.10%), ഉള്‍ട്രാടെക് സിമന്റ് (-2.74%), ടാറ്റാ സ്റ്റീല്‍ (-2.49%), ടാറ്റാ സ്റ്റീല്‍ (-2.49%), സിപ്ല (-2.41%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  നഷ്ടം രേഖപ്പെചുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,621.89), ആക്‌സിസ് ബാങ്ക് (1,451.56), ബിപിസിഎല്‍ (1,346.80), എച്ച്ഡിഎഫ്‌സി ബാങ്ക് (1,336.05), സീ എന്റര്‍ടെയ്ന്‍ (1,332.35) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്. 

Author

Related Articles