ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെ അവസാനിച്ചു; വിപണി രംഗം സ്ഥിരത കൈവരിക്കുന്നു
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഓഹരി വിപണിക്ക് സാധ്യമായിരുന്നില്ല. നേരിയ നേട്ടവും വന്‍ നഷ്ടവുമായിരുന്നു ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്ന പ്രവണത അനുഭവപ്പെടുകയും ഓഹരി വിണി ഇന്ന് നേട്ടത്തോടെ അവസാനിക്കുകയും ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 243.33 പോയിന്റ് ഉയര്‍ന്ന് 39,131.04 ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 72.70 പോയിന്റ് ഉയര്‍ന്ന് 11,661.05 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 12,85 കമ്പനികളുടെ ഓഹരികള്‍ നേട്ട്ത്തിലും, 1,149 കമ്പനികളടെ ഓഹരികളുടെ ഓഹരികള്‍ നഷഷ്ടത്തിലുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
യെസ് ബാങ്ക് (11.43%) ടാറ്റാ മോട്ടോര്‍സ് (5.62%), സണ്‍ ഫാര്‍മ്മ (2.45%), എന്‍പിടിസി (2.34%), ടൈറ്റാന്‍ കമ്പനി (2.3%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി. ടിസിഎസ് (-1.85%), എംആന്‍ഡ്എം (-1.42%), യുപിഎല്‍ (-0.85%), എച്ച്‌സിഎല്‍ ടെക് (-0.76%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (2,374.85), ടാറ്റാ മോട്ടോര്‍സ് (778.91), എച്ച്ഡിഎഫ്‌സി ബാങ്ക് (763.42), ടാറ്റാ മോട്ടോര്‍സ് (663.43), റിലയന്‍സ് (595.30) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍