ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടം; സെന്‍സെകസ് 582 പോയിന്റ് ഉയര്‍ന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിലെ ദാവോസ് മീറ്റില്‍ പങ്കെടുക്കുമെന്നും, ഫ്യൂച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഇനിഷിയേറ്റീവില്‍ പങ്കെടുത്ത് സംസാരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ നേട്ടില്‍ ഇന്നവസാനിച്ചു. ഊര്‍ജ സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സഹകരണം ശക്തിപ്പെടുത്താനും, ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. സൗദി കരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 582 പോയിന്റ് ഉയര്‍ന്ന് 39,831.84 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 160 പോയിന്റ് ഉയര്‍ന്ന് 11,786.85 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്.
ടാറ്റാ മോട്ടോര്‍സ് (16.76%), ടാറ്റാ സ്റ്റീല്‍ (6.90%), ടാറ്റാ സ്റ്റീല്‍ (6.90), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (6.79%), യെസ് ബാങ്ക് (6.21%), മാരുതി സുസൂക്കി (4.03%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വിപണിയില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഭാരതി ഇന്‍ഫ്രാടെല്‍ (-9.00%), ഭാരതി എയര്‍ടെല്‍ (-3.54%), ഉള്‍ട്രാടെക് സിമന്റ് (-1.72%), കോട്ടക് മഹീന്ദ്ര (-1.10%), നെസ്്റ്റിലെ (-0.77%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടാപടുകളാണ് നടന്നിട്ടുള്ളത്. ടാറ്റാ മോട്ടോര്‍സ് (3,180.54), യെസ് ബാങ്ക് (2,143.28), റിലയന്‍സ് (1,728.04), ഐസിഐസിഐ ബാങ്ക് (1,608.16), എസ്ബിഐ (1,432.19) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപാടുകള്‍ നടന്നിട്ടുള്ളത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍