ഓഹരി വിപണിയില്‍ ചോരപ്പുഴ; സെന്‍സെക്‌സ് 810.98 പോയിന്റ് തഴ്ന്നു
കോവിഡ്-19 ഓഹരി വിപണിക്ക് വന്‍ തിരിച്ചടിയാകുന്നു. കൊറോണ വൈറസ് ആഘാതം മൂലം മരണ നിരക്ക് പെരുകുകയും, ആഗോളതലത്തില്‍ യാത്രാവിലക്കുകള്‍ ശക്തമാവുകയും ചെയ്തതോടെ നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ നിശ്ചലമാവുകയും ചെയ്തു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 810.98 പോയിന്റ് താഴ്ന്ന് അതായത് 2.58 ശതമാനം ഇടിവ് രേഖപ്പെടുത്തി 30,579.09 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികായായ നിഫ്റ്റി 230.70 പോയിന്റ് താഴ്ന്ന് അതായത് 2.51 ശതമാനം ഇടിവ് രേഖപ്പെടുത്തി 8,966.70 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 765 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും. 1624 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (58.09%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (3.44%), ഹീറോ മോട്ടോകോര്‍പ് (3.23%), എച്ച് യുഎല്‍ (3.20%), ഏഷ്യന്‍ പെയ്ന്റ്‌സ് (2.86%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. സീ എന്റര്‍ടെയ്ന്‍ (-19.99%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-9.03%), ഐസിഐസിഐ ബാങ്ക് (-7.16%), യുപിഎല്‍ (-6.89%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് (2,094.37), എച്ച്ഡിഎഫ്‌സി ബങ്ക് (2,080.73), ഐസിഐസിഐ ബാങ്ക് (1,734.65), എസ്ബിഐ (1,407.40), യെസ് ബാങ്ക് (1,310.61) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍