
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തിലാണ് ആക്‌സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ അറ്റാദായം 4.53 ശതമാനം വര്‍ധിച്ച് 1,757 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ബാങ്കിന്റെ അറ്റാദായത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,680.85 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം വിദഗ്ധര്‍ ആകെ വിലയിരുത്തിയത് ബാങ്കിന്റെ അറ്റാദായം 2,250 കോടി രൂപയായിരുന്നു.
ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റലിശയിനത്തിലുള്ള വരുമാനത്തില്‍ 15 ശതമാനം ഉയര്‍ന്ന് 6,453 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎന്‍പിഎ) ശതമാനം 5 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 5.75 ശതമാനമായിരുന്നു. 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ ഇത് 5.03 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തിലും വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 22 ശതമാനം ഉയര്‍ന്ന് 5743 കോടി രൂപയായി വര്‍ധിച്ചു. ബാലന്‍സ് ഷീ്റ്റില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 8,19,039 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പയില്‍ അടക്കം 25 ശതമാനം വര്‍ധിച്ച് 2,91,554 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.