
മുംബൈ:പുതുവര്‍ഷത്തില്‍ ജനുവരിമാസത്തില്‍ ബാങ്കുകള്‍ക്ക് പത്ത് ദിവസം അവധിയാണ്. ആര്‍ബിഐ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് ദേശീയതലത്തില്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഇതിന് പുറമേ 5,12,19,26 തീയതികള്‍ ഞായര്‍ അവധികളാണ്. ഈ അവധികള്‍ക്കൊപ്പം രണ്ട് ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവൃത്തിദിനങ്ങളായിരിക്കില്ല.
കൂടാതെ മന്നംജയന്തി,ഗുരുഗോബിന്ദ് സിങ് ജയന്തി,പൊങ്കല്‍,തിരുവള്ളുവര്‍ ദിനം,നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി,വസന്ത് പഞ്ചമി ദിനങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രത്യേകത അനുസരിച്ചും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കേരളത്തില്‍ മന്നംജയന്തിയിലായിരിക്കും അവധിയുണ്ടാകുക. ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് അവധിയാണ്. കാരണം ബാങ്ക് ജീവനക്കാരുടെ യൂനിയനും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും അവധി വരാനിരിക്കെ ബാങ്ക് ഇടപാടുകള്‍ മുന്‍കൂട്ടി കണ്ട് ആസൂത്രണം ചെയ്യുന്നതാണ് ഉചിതം.