പലിശ നിരക്ക് പരിഷ്‌കരിച്ച് ബാങ്ക് ഓഫ് ബറോഡ

February 14, 2020 |
|
Banking

                  പലിശ നിരക്ക് പരിഷ്‌കരിച്ച് ബാങ്ക് ഓഫ് ബറോഡ

ദില്ലി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് പരിഷ്‌കരിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍ സ്ഥിരനിക്ഷേപം നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 4.50% മുതല്‍ 6.25 %വരെ പലിശ ലഭിക്കും. ഏഴ് മുതല്‍ പത്ത് ദിവസം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 4.50 % വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. 15 മുതല്‍ 45 ദിവസം വരെ നീളുന്ന സ്ഥിരനിക്ഷേപത്തിനും ബാങ്ക് ഓഫ് ബറോഡ ഇതേനിരക്കാണ് നല്‍കുന്നത്. മെച്യുരിറ്റി കാലയളവ് 46 ദിവസം മുതല്‍ 180 ദിവസം വരെയും 181 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപത്തിനും യഥാക്രമം 5%,5.50% എന്നിങ്ങനെയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഒരു വര്‍ഷം മുതല്‍ 400 ദിവസം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 6% പലിശനിരക്ക് ലഭിക്കും. 400 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള എഫ്ഡിയ്ക്ക് രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള എഫ്ഡിയ്ക്കും ബാങ്ക് ആറ് ശമതാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് മുകളിലുള്ളതും അഞ്ച് വര്‍ഷം വരെ കാലാവധിയുള്ളതുമായ എഫ്ഡിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശനിരക്ക് 6.25% ആണ്. അഞ്ച് വര്‍ഷത്തിന് മുകളിലും പത്ത് വര്‍ഷം വരെയും കാലാവധിയുള്ള എഫ്ഡിക്ക് 6% പലിശ നല്‍കുന്നത്.മുതിര്‍ന്ന പൗരന്മാര്‍ക്്ക് ബാങ്ക് പ്രത്യേക പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടിയില്‍ താഴെയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50% അധിക പലിശ ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved