പുതുവര്‍ഷം കിട്ടാക്കടങ്ങള്‍ പെരുകുമെന്ന് ആര്‍ബിഐ; നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നാല്‍ എന്തൊക്കെ സംഭവിക്കാം

December 28, 2019 |
|
Banking

                  പുതുവര്‍ഷം കിട്ടാക്കടങ്ങള്‍ പെരുകുമെന്ന് ആര്‍ബിഐ; നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നാല്‍ എന്തൊക്കെ സംഭവിക്കാം

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളില്‍ വര്‍ധനവുണ്ടാകുമെന്ന് ആര്‍ബിഐ. 2020 സെപ്തംബര്‍ മാസത്തോടെ 9.9% ആയി നിഷ്‌ക്രിയ ആസ്തി വര്‍ധിക്കാനാണ് സാധ്യത. 2019 സെപ്തംബറില്‍ ഇത് 9.3% ആയിരുന്നു.   ഇതേവര്‍ഷം മാര്‍ച്ച് മാസത്തിലും സമാനനിലവാരത്തിലായിരുന്നു ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി.  കിട്ടാക്കടം പെരുകുന്നത് നിലവില്‍ സമ്പദ് വ്യവസ്ഥയില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിലവിലെ സാമ്പത്തികാവസ്ഥയും സര്‍ക്കാര്‍ പോളിസികളുമാണ് നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതിലേക്ക് നയിച്ചതെന്ന് ഇക്രയുടെ വിലയിരുത്തലുകളും വന്നിട്ടുണ്ട്. കിട്ടാക്കടം പെരുകാനുള്ള കാരണങ്ങളും ഇത് എന്തൊക്കെ തീരുമാനങ്ങളായിരിക്കും ബാങ്കുകള്‍ സ്വീകരിക്കുക എന്നതും ഇനി പരിശോധിക്കാം.

രാജ്യത്തെ പൊതുമേഖലാ ,സ്വകാര്യബാങ്കുകളിലെ കിട്ടാക്കടങ്ങളില്‍ 2020 സെപ്തംബറോടെ വര്‍ധനവായിരിക്കും സംഭവിക്കുകയെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നിലവില്‍ 9.3 ശതമാനമുള്ള നിഷ്‌ക്രിയ ആസ്തികള്‍ 9.9% ആയാണ് വര്‍ധിക്കുക.കൂടാതെ ജിഎന്‍പിഎ 2020 സെപ്തംബറോടെ 13.2% ആകും. നിലവില്‍ 12.7% ആണിത്. എന്നാല്‍ സ്വകാര്യബാങ്കുകളുടെ ജിഎന്‍പിഎ 3.9%ല്‍ നിന്നും 4.2% ആയേക്കുമെന്നും ആര്‍ബിഐ പറയുന്നു. വിദേശബാങ്കുകളുടെ ജിഎന്‍പിഎയില്‍ 2.9 %ത്തില്‍ നിന്ന് 3.1% ആകും. 24 ബാങ്കുകളുടെ ജിഎല്‍പിഎ അഞ്ച് ശതമാനത്തിന് താഴെ തുടരുമ്പോള്‍ 4 എണ്ണത്തിന്റേത് 20%ല്‍ കൂടുതലാണ്. മൊത്തം വായ്പയായി ഉപഭോക്തക്കള്‍ 51.8 %ആണ്. ജിഎന്‍പിഎയില്‍ ഇവരുടെ വിഹിതം 79.3%വും ഉണ്ട്. 

കിട്ടാക്കടം കൂടിയാല്‍ എന്തുസംഭവിക്കും?

സാമ്പത്തിക മേഖലയിലെ തിരിച്ചടികളാണ് നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.  സാമ്പത്തികമേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും വായ്പാവിതരണം വര്‍ധിക്കാത്തതും നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധനവിന് കാരണമായി ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.  കിട്ടാക്കടം കൂടിയാല്‍ രാജ്യത്ത് വായ്പാവിതരണം കുത്തനെ ഇടിയുന്ന സാഹചര്യമാണ് സംജാതമാകുക. വായ്പാ വളര്‍ച്ച 58 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 6.5-7%ത്തില്‍ എത്തുമെന്നാണ് ഇക്ര വിലയിരുത്തിയിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13.3% വളര്‍ച്ചയാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വായ്പവിതരണത്തില്‍ എണ്‍പതിനായിരം കോടിരൂപയുടെ വര്‍ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം 5.4 ലക്ഷം കോടിയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യം ,മൂലധനത്തിന്റെ കുറവ്,വായ്പാവിതരണത്തില്‍ റിസ്‌ക് ഏറ്റെടുക്കാനുള്ള വായ്പാദാതാക്കളുടെ മടി എന്നിവയാണ് വായ്പാ വിതരണം കുറയ്ക്കുന്നതെന്നും ഇക്ര വിലയിരുത്തി.

Sabeena T K

Sub Editor Financial View
mail: [email protected]

Related Articles

© 2025 Financial Views. All Rights Reserved