
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ മൂന്ന് മാസത്തേക്കു ഡിജിറ്റല്‍ ബാങ്കിങ് ചാര്‍ജുകള്‍ ഒഴിവാക്കി. നിലവിലെ കൊറോണ സാഹചര്യങ്ങളെ കണക്കിലെടുത്താണ് ഈ നീക്കം. ഉപഭോക്താക്കള്‍ക്ക് മികച്ചതും തടസമില്ലാത്തതുമായ ബാങ്കിങ് അനുഭവങ്ങള്‍ ലഭ്യമാക്കാനായിയാണ് ഈ തീരുമാനം. മാത്രമല്ല, ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ കൂടുതല്‍ പര്യാപ്തരാക്കുകയാണ് ഇതിലൂടെ.
സ്റ്റേ സെയ്ഫ്, ബാങ്ക് സെയ്ഫ് എന്ന പേരിലുള്ള ഈ നീക്കത്തിലൂടെ ബാങ്ക് ലഭ്യമിടുന്നത് ഉപഭോക്താക്കളുടെ സുരക്ഷയാണ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ആളുകള്‍ സാമൂഹിക അകലം പാലിക്കുകയും, വീട്ടില്‍ നിന്ന് ജോലിചെയ്യുകയും, വിവേചനാധികാരമില്ലാതെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ചെയുന്ന ഈ സമയത്ത് ഇത് പ്രാധാന്യം അര്‍ഹിക്കുന്നു. 'ഖുഷിയോന്‍ കാ റിമോട്ട് കണ്‍ട്രോള്‍' എന്ന വലിയ ക്യാമ്പയിന് കീഴില്‍ ഡെബിറ്റ് കാര്‍ഡുകള്‍, ബറോഡ എം കണക്റ്റ് പ്ലസ്, ബറോഡ കണക്ട്, ബറോഡ ഫാസ്റ്റ് ടാഗ് തുടങ്ങി നിരവധി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വിദൂര മേഖലകളിലുള്ളവര്‍ അടക്കം എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച ബാങ്കിങ് അനുഭവങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നതായി ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിക്രമാദിത്യ സിങ് ഖിച്ചി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള സമയങ്ങളില്‍ ഉപഭോക്താക്കളെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ബാങ്ക് കൈക്കൊണ്ട പ്രധാന നടപടിയാണ് 'ഖുഷിയോണ്‍ കാ റിമോട്ട് കണ്‍ട്രോള്‍' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഈ പകര്‍ച്ചവ്യാധി ലോകമെമ്പാടുമുള്ള 9,000 ത്തോളം ആളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിന് ആളുകളെ രോഗികളാക്കുകയും ചെയ്തിട്ടുണ്ട്.