
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നല്ലൊരു ട്രെന്റിനാണ് കേന്ദ്രബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ വഴിവെച്ചിരിക്കുന്നത്. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി നീക്കം ചെയ്യാനുള്ള തീരുമാനമാണ് കേന്ദ്രബജറ്റിലെ നിര്‍ണായക തീരുമാനങ്ങളിലൊന്ന്.. ഡിവിഡന്റിനുള്ള നികുതി ഇനി അവ സ്വീകരിക്കുന്നവരില്‍ നിന്ന് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ ഓഹരി വിപണിയിലെ ഉപഭോക്താക്കളെ എങ്ങിനെയാണ് ബാധിക്കുക.
എന്താണ് ഡിഡിടി, പുതിയ പ്രഖ്യാപനം എങ്ങിനെ ഗുണകരമാകും
സാധാരണഗതിയില്‍, എംഎന്‍സികള്‍ ഇവിടെ രണ്ട് തരം നികുതികള്‍ നല്‍കുന്നു: കോര്‍പ്പറേറ്റ് ടാക്‌സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സും. ഇതില്‍ ഡിഡിടി നല്‍കുന്നത് സംബന്ധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നേരിട്ടുള്ള നികുതി കോഡ് (ഡിടിസി) ആണ് ശുപാര്‍ശ ചെയ്തിരുന്നത്.നിലവില്‍ കമ്പനികള്‍ അവരുടെ ഓഹരിയുടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തിന് പതിനഞ്ച് ശതമാനം നിരക്കില്‍ ഡിഡിടിയും സര്‍ചാര്‍ജും സെസ്സും നല്‍കുന്നുണ്ട്. ഇനിമുതല്‍ ഡിവിഡന്റിനുള്ള നികുതി ഇനി അവ സ്വീകരിക്കുന്നവരില്‍ നിന്ന മാത്രമാണ് ഈടാക്കുകയെന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. ാതൃകമ്പനി അവരുടെ അനുബന്ധ കമ്പനിയില്‍ നിന്ന് സ്വീകരിക്കുന്ന ലാഭവിഹിതത്തിന് ഇളവുകള്‍ നല്‍കാനും ബജറ്റില്‍ ശുപാര്‍ശയുണ്ട്. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് നീക്കം ചെയ്യുന്നത് വഴി 25000 കോടിരൂപയുടെ വാര്‍ഷിക വരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. നിലവില്‍ കമ്പനി അവരുടെ ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തിന് 15% നിരക്കില്‍ ഡിഡിടിയും സര്‍ചാര്‍ജും സെസ്സും നല്‍കുന്നുണ്ട്.മള്‍ട്ടി നാഷണല്‍ കമ്പനികളും (എംഎന്‍സി) ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ലാഭവിഹിതം സ്വീകരിക്കുന്ന വിദേശ നിക്ഷേപകരും പ്രധാന നേട്ടമുണ്ടാക്കും. കഴിഞ്ഞ വര്‍ഷത്തെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവിനുശേഷവും, കോര്‍പ്പറേറ്റ് നികുതിയുടെ മൊത്തം നികുതി ഈടാക്കുന്നത് പരമാവധി 25%, ഡിഡിടി 20.56% (ഡിഡിടി 15%, സര്‍ചാര്‍ജും സെസും) അവരുടെ ഫലപ്രദമായ നികുതി ഏകദേശം 45% ആയി.
എന്നിരുന്നാലും, ഈ വിദേശ ഓഹരി ഉടമകള്‍ക്ക് അവരുടെ മാതൃരാജ്യങ്ങളില്‍ ഇന്ത്യയില്‍ അടച്ച കോര്‍പ്പറേറ്റ് നികുതിയുടെ ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ കഴിയുമെങ്കിലും, അവരുടെ ഇന്ത്യന്‍ ബിസിനസുകള്‍ നല്‍കുന്ന ഡിഡിടിയുടെ സ്ഥിതി അതല്ല. ഇപ്പോള്‍, ഡിഡിടി ഇല്ലാതാകുന്നതോടെ, ഈ നിക്ഷേപകര്‍ക്ക് അവരുടെ ഭവന പരിധിയില്‍ ഇന്ത്യയില്‍ അടച്ച എല്ലാ നികുതികള്‍ക്കും ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ കഴിയും. ''ഡിഡിടി നിര്‍ത്തലാക്കിയതിനാല്‍, മറ്റ് വിദേശ അധികാരപരിധികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എംഎന്‍സികള്‍ക്കുള്ള ഫലപ്രദമായ നികുതി നിരക്ക് മത്സരാധിഷ്ഠിതമാണ്,'' ഡെലോയിറ്റ് ഇന്ത്യ പങ്കാളി ഷെഫാലി ഗൊരാഡിയ പറഞ്ഞു.
ഊര്‍ജ്ജമേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വൈദ്യുതി ഉല്‍പ്പാദനം നടത്തുന്ന പുതിയ ആഭ്യന്തര കമ്പനികള്‍ക്ക് 15% കണ്‍സഷനല്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് ബാധകമാക്കാനും ബജറ്റ് ശിപാര്‍ശ ചെയ്യുന്നു. നിര്‍മാണമേഖലയ്ക്ക് കരുത്തേകാനായി ഈ മേഖലയിലുള്ള പുതിയ ആഭ്യന്തര കമ്പനികള്‍ക്ക് 15% കണ്‍സഷനല്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് ബാധകമാക്കാനും ബജറ്റ് ശിപാര്‍ശ ചെയ്യുന്നു. നിര്‍മാണ മേഖലയ്ക്ക് കരുത്തേകാനായി ഈ മേഖലയിലുള്ള പുതിയ ആഭ്യന്തര കമ്പനികള്‍ക്ക് കണ്‍ഷനല്‍ കോര്‍പ്പറേറ്റ് നികുതിയായ 15% കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. വിദേശ സര്‍ക്കാരുകളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ വഴി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ അടിസ്ഥാന വികസനത്തിലും നോട്ടിഫൈ ചെയ്യപ്പെട്ട മറ്റ് മേഖലകളിലും 2024 മാര്‍ച്ച് 31ന് മുമ്പായി നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകര്‍ക്ക് പലിശ,ലാഭവിഹിതം,മൂലധന വളര്‍ച്ച തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന വരുമാനത്തിന് നൂറ് ശതമാനം നികുതി ഇളവ് നല്‍കാന്‍ ബജറ്റ് ശിപാര്‍ശ ചെയ്യുന്നു. മൂന്ന് വര്‍ഷം ഇതിന് കുറഞ്ഞ ലോക് ഇന്‍ കാലാവധി ഉണ്ടാകും. സഹകരണ സൊസൈറ്റികള്‍ക്ക് നിലവിലെ മുപ്പത് ശതമാനം നികുതിക്ക് പകരമായി കിഴിവില്ലാതെ 22% നികുതി അതായത് 10% സര്‍ചാര്‍ജും 4% സെസ്സിനും പുറമേ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ബജറ്റ് നല്‍കിയിട്ടുണ്ട്. കമ്പനികളെ പോലെ സഹകരണ സൊസൈറ്റികളെയും ഓള്‍ട്ടര്‍നേറ്റ് മിനിമം ടാക്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രധനമന്ത്രി ശിപാര്‍ശ ചെയ്തു.