ഫെഡറല്‍ ബാങ്ക് വെല്‍ത്ത് മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ചു: ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും

August 22, 2019 |
|
Banking

                  ഫെഡറല്‍ ബാങ്ക് വെല്‍ത്ത് മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ചു:  ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും

കൊച്ചി: ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ആസൂത്രണ, ഉപദേശ സേവനങ്ങള്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് കൊച്ചിയില്‍ വെല്‍ത്ത് മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ചു. സമഗ്രമായ സാമ്പത്തിക ആസൂത്രണം, നിക്ഷേപങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നീ സേവനങ്ങള്‍ നല്‍കും. ഉപഭോക്താക്കളുടെ താത്പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കാനുള്ള വിദഗ്ധ ഉപദേശ സേവനങ്ങളും വെല്‍ത്ത് മാനേജ്‌മെന്റ് സെന്റര്‍ നല്‍കുന്നു. 

ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസറും റീട്ടെയ്ല്‍ ബിസിനസ് മേധാവിയുമായ ശാലിനി വാര്യര്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തു. കേരള തലവനും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോസ് കെ മാത്യൂ, എറണാകുളം സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ അനില്‍ കുമാര്‍ വി.വി, എറണാകുളം റീജനല്‍ മേധാവിയും വൈസ് പ്രസിഡന്റുമായ ബിനോയ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

© 2025 Financial Views. All Rights Reserved