
മുന്‍ ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ചെയര്‍മാനായി നിയമിക്കുന്നു. വിജയാ ബാങ്ക്, ദേന ബാങ്ക് എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി മാറുന്നു. മുന്‍ ധനകാര്യ സെക്രട്ടറി ആദിയയെ ബാങ്ക് ഓഫ് ബറോഡയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിട്ടാണ് നിയമിക്കുന്നത്.
ശക്തമായ സാമ്പത്തിക ഇടപെടലിലൂടെ വലിയ മാറ്റെ സൃഷ്ടിക്കുമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ രാജീവ് കുമാര്‍ ട്വിറ്ററില്‍ പറഞ്ഞു.വിജയ ബാങ്ക്, ദേനാ ബാങ്ക് ഓഹരി ഉടമകള്‍ക്ക് ബി ഒ ബി ഇക്വിറ്റി ഓഹരികള്‍ നല്‍കാനും അനുവദിക്കാനുമുള്ള റെക്കോഡ് തീയതി 2019 മാര്‍ച്ച് 11 നാണ് ബാങ്ക് ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയ്ക്കൊപ്പം ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുടെ ഒത്തു ചേരലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലയനം 2019 ഏപ്രില്‍ ഒമ്പതിന് പ്രാബല്യത്തില്‍ വരും. ഈ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറുമെന്നാണ് കണക്കു കൂട്ടല്‍. മൂന്ന് ബാങ്കുകളും ലയിക്കുന്നതോടെ 14.8 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന ബാങ്കിങ് സ്ഥാപനമായി മാറും. പിന്നീടിത്് എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.