
കൊച്ചി: ഐസിഐസിഐ ബാങ്ക് വന്‍ വായ്പാ മേള പ്രഖ്യാപിച്ചു. 'മഹാലോണ്‍ ധമാക്ക' എന്ന് പേരിട്ടിരിക്കുന്ന വായ്പാമേളയില്‍ ബാങ്കിന്റെ മെമ്പര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും വായ്പ ലഭിക്കും. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ അടക്കമുള്ള കമ്പനികളുമായി ചേര്‍ന്നാണ് വായ്പാമേള നടത്തുന്നത്.
ഓരോ പ്രദേശത്തും രണ്ട് ദിവസത്തേക്കാണ് വായ്പാമേള നടത്തുക. ലോണ്‍ ആവശ്യമുള്ളവര്‍ ആവശ്യമുള്ള രേഖകളുമായി ക്യാമ്പിലെത്തിയാല്‍ വായ്പ സ്വീകരിച്ചുമടങ്ങാം. മോട്ടോര്‍സൈക്കിള്‍,സ്‌കൂട്ടര്‍,ഫോര്‍വീലര്‍ വായ്പകള്‍,ട്രക്ക്,കാര്‍ഷികോപകരണങ്ങള്‍,ട്രാക്ടര്‍ എന്നിവയ്ക്കുള്ള വായ്പ ഇവിടെ ലഭിക്കും. കൂടാതെ പേഴ്‌സണല്‍ ലോണ്‍,ഗോള്‍ഡ് ലോണ്‍ ,ഭവന വായ്പകള്‍,ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയും ലഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലാകമാനം 2000 ത്തില്‍പരം വായ്പാ മേളകളാണ് നടത്തുക. മഹാലോണ്‍ ധമാക്ക 2020 വരെ നീളും. വായ്പാമേളയ്ക്ക് ഗുജറാത്തിലെ ദീസാ ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും ബാങ്ക് വായ്പാ മേള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.