
ന്യൂഡല്‍ഹി: പൊതുമേഖലയിലുള്ള ഇന്ത്യന്‍ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ 30 ബേസിസ് പോയിന്റ് കുറവ് വരുത്തി. വിവിധ ബാങ്കുകള്‍ നിരക്ക് കുറച്ച സാഹചര്യത്തിലാണ് എം സി എല്‍ ആര്‍ നിരക്കില്‍ 0.3 ശതമാനം കുറവ് വരുത്തുന്നത്. പുതിയ പലിശ നിരക്ക് മേയ് മൂന്നിന് നിലവില്‍ വരും.
വിവിധ കാലയളവിലുള്ള എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് കുറവ് വ്യത്യസ്ത രീതിയിലാണ്. ഒരു വര്‍ഷകാലയളവിലെ (റീസെറ്റ് പിരീയഡ്) എം സി എല്‍ ആര്‍ നിരക്ക് 30 പോയിന്റ് കുറച്ച് നിലവിലെ 8.10 ശതമാനത്തില്‍ നിന്നും 7.80 ശതമാനമാക്കി. ഒരു മാസത്തെ കാലവധിയില്‍ 7.55 ശതമാനത്തിലേക്കാണ് കുറച്ചത്. കൊറോണ വൈറസ് ബാധ വിപണിയില്‍ പണദൗര്‍ലഭ്യത്തിന് കാരണമായതോടെ കഴിഞ്ഞ മാസം ആര്‍ ബി ഐ റിപ്പോ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിരുന്നു. തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിരക്ക് കുറച്ചു.