
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) 15 ശതമാനം കിഴിവോടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. 2019-2020 സാമ്പത്തിക വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്കാണ് ഐആര്‍ഡിഎഐ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ആദ്യമായാണ് ഐആര്‍ഡിഎഐ ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം ഇന്‍ഷുറന്‍സ് നിരക്കുകള്‍ പുറത്തിറക്കുന്നത്.
ഏകദേശം പതിനഞ്ച് ശതമാനം വിലക്കിഴിവ് ഐആര്‍ഡിഎഐ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ജൂണ്‍ 16 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നേക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായാണ് ഐആര്‍ഡിഐ ഇപ്പോള്‍ ഇന്‍ഷുറന്‍സ് നിരക്ക് പ്രത്യേകമായി അടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. നേരത്തെ ഇത് മറ്റ് വാഹനങ്ങളുടെ ഗണത്തിലായിരുന്നു ഇന്‍ഷുറന്‍സ് അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ നിരക്കുകള്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇങ്ങനെയാണ് /സ്വകാര്യ ഇലക്ട്രിക് കാറിന്റെ പ്രീമിയം ഇന്‍ഷുറന്‍സ്/ കപ്പാസിറ്റി/ കിലോ വാട്ട് (KW)
30 കിലോ വാട്ടിന് താഴെയുള്ള കാറുകള്‍ക്കുള്ള ഒരു വര്‍ഷത്തേക്കുള്ള നിരക്ക് 1,761 രൂപ
30 കിലോവാട്ടിനും, 65 കിലോ വാട്ടിനുമിടയില്‍ വരുന്ന കാറിന് 2,378 രൂപ
65 കിലോവാട്ടിന് മുകളില്‍ 6,707
ഇരുചക്ര വാഹനങ്ങളുടെ ഒരുവര്‍ഷത്തെ പ്രീമിയം ഇന്‍ഷുറന്‍സ് നിരക്ക് ഇങ്ങനെ
3 കിലോ വാട്ടിന് താഴെ 410 രൂപ
3 നും 7നും ഇടയിലുള്ള കിലോവാട്ടിന് 639 രൂപ
7 നും 16 നുമിടയില്‍ 639 കിലോവാട്ട്
16 കിലോ വാട്ടിനുമുുകളില്‍ 1,975 രൂപ