
കോടക് മഹീന്ദ്ര ബാങ്ക് പലിശനിരക്ക് 5 ബേസിസ് പോയിന്റിന് കുറച്ചു. ആര്‍ബിഐ റിപോ റിവേഴ്സ് നിരക്ക് 25 ബേസിസ് പോയിന്റില്‍ കുറവ് വരുത്തിയതോടെയാണ് കോടെക് മഹിന്ദ്രാ ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയത്.
ആര്‍ബിബിഐ റിപോ നിരക്കില്‍ കുറവ് വരുത്തിയതോടെ ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിക്കുന്നതിനും വായ്പാ നിരക്കില്‍ കുറവു വരുത്തുന്നതിനും കാരണമായിട്ടുണ്ട്. റിപോ നിരക്ക് കുറച്ച നടപടി ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ ഇടയാക്കുെമന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കും കഴിഞ്ഞ ദിവസം 0.10 ശതമാനം വായ്പാ നിരക്ക് കുറവ് വരുത്തിയിരുന്നു. റിസര്‍വ് ബാങ്ക് റിപോ നിരക്ക് 0.25 ബേസിസ് കുറവ് വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചത്.കഴിഞ്ഞ പണനയഅവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ്‌സ് കുറവ് വരുത്തിയിരുന്നു.