
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധിയെ യെസ് ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറായി കേന്ദ്രബാങ്ക് നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. അതായത് 2021 മെയ് 13 വരെയാണ് നിയമനമെന്ന് ബാങ്ക് എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു.
മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ യെസ് ബാങ്ക് 1,507 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. നഷ്ടത്തിലായ ബാങ്കിനെ കരകയറ്റുക എന്ന ഉദ്ദേശത്തിലാണ് ഗാന്ധിയെ നിയമിച്ചത്. സിഇഒ റാണാ കപൂറിനെ മാറ്റി മാര്‍ച്ചിലാണ് ഗില്ലിനെ പകരം ആര്‍ബിഐ നിയമിച്ചിരുന്നത്.
2017 ഏപ്രിലിലാണ് ഡെപ്യൂട്ടി ഗവര്‍ണറായി ആര്‍ബിഐയില്‍ നിന്ന് ഗാന്ധി പിന്മാറിയത്. ഗാന്ധി ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍, വികസനം, നോണ്‍ ബാങ്കിങ് മേല്‍നോട്ടം, റിസ്‌ക് മോണിറ്ററിങ് തുടങ്ങിയ പോര്‍ട്ട്‌ഫോളിയോകളുടെ ചുമതലയിലായിരുന്നു ഏറ്റെടുത്തിരുന്നത്. ഗാന്ധിയുടെ നിയമനത്തോടെ യെസ് ബാങ്കിന്റെ നഷ്ടങ്ങളെല്ലാം തിരിച്ചു പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.