
ന്യൂഡല്‍ഹി: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി), മൈക്രോ ഫിനാന്‍സ് സംരംഭങ്ങളുടെയും അടിസ്ഥാന വായ്പാ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ടു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെയെല്ലാം അടുത്ത പാദത്തിലെ ശരാശരി വായ്പാ നിരക്ക് 9.18 ശതമാനമാണെന്നണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ വായ്പാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ കൂടുതല്‍ വ്യകതത നല്‍കുകയും ചെയ്തു.
അതേസമയം ഒരോ പാദത്തിലെയും അവസാന നാളുകളില്‍ രജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും അടുത്ത പാദത്തിലെ വായ്പാ നിരക്കുമായി ബബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആര്‍ബിഐ 2014 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. നിരക്കുകള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ചെറുകിടി ഇടത്തരം വായ്പകള്‍ക്ക് കൂടുതല്‍ പ്രോത്സാഹാനം നല്‍കുന്നത് എന്‍ബിഎഫ്‌സി, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളാണ്.