
ന്യൂഡല്‍ഹി: 24 മണിക്കൂറും കൊണ്ടുനടക്കുന്ന ഒന്നാണ് സ്മാര്‍ട് ഫോണ്‍. ഇതിനാല്‍ തന്നെ സ്മാര്‍ട് ഫോണ്‍ ബാറ്ററി ആയുസ് വര്‍ധിപ്പിക്കാനുള്ള വഴിയും തേടേണ്ടതുണ്ട്. കാരണം, ഒരു മുട്ടന്‍ പണി വരുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് പോയന്റുകളില്‍നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മാല്‍വെയറുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തുവന്നിരിക്കുന്നത്.
സൗജന്യമായി നല്‍കിയിട്ടുള്ള ഇത്തരം ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്നാണ് ബാങ്കിന്റെ നിര്‍ദ്ദേശം. ജ്യൂസ് ജാക്കിങ് എന്ന സാങ്കേതികതവഴി ചാര്‍ജിങ് പോര്‍ട്ടുകളിലൂടെ മാല്‍വെയറുകള്‍ ഫോണില്‍ നിക്ഷേപിക്കുകയോ ഡാറ്റ ചോര്‍ത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാര്‍ജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാര്‍ജര്‍ കൊണ്ടുനടക്കുകയോ ചാര്‍ജ് തീരാതെ സൂക്ഷിക്കുകയോ ചെയ്യേണ്ടി വരും. എന്നാല്‍, എസ്ബിഐയുടെ മുന്നറിയിപ്പ് ഇത് നടപ്പിലാവാത്ത കാര്യമാണെന്നും അത്തരത്തില്‍ മാല്‍വെയറുകള്‍ ഡേറ്റകള്‍ ചോര്‍ത്തില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.