സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ച് എസ്ബിഐ; റീട്ടെയില്‍ ടേം വിഭാഗത്തില്‍ 20 ബേസിസ് പോയിന്റും ബള്‍ക്ക് ടേം വിഭാഗത്തില്‍ 35 ബേസിസ് പോയിന്റും കുറച്ചു; 179 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് കുറച്ചത് 50 മുതല്‍ 75 പോയിന്റ് വരെ

July 29, 2019 |
|
Banking

                  സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ച് എസ്ബിഐ; റീട്ടെയില്‍ ടേം വിഭാഗത്തില്‍ 20 ബേസിസ് പോയിന്റും ബള്‍ക്ക് ടേം വിഭാഗത്തില്‍ 35 ബേസിസ് പോയിന്റും കുറച്ചു; 179 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് കുറച്ചത് 50 മുതല്‍ 75 പോയിന്റ് വരെ

ഡല്‍ഹി: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് എസ്ബിഐ. പലിശ നിരക്കിന്റെ ഇടിവും മിച്ച ധനത്തിന്റെ ലഭ്യതയിലുണ്ടായ കുറവും കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ പലിശ നിരക്ക് വരുന്ന ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ വ്യക്തമാക്കി. 

രണ്ട് കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകളുടെയും രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള ബള്‍ക്ക് ടേം ഡെപ്പോസിറ്റുകളുടെയും നിരക്ക് എസ്ബിഐ കുറച്ചിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിന്, റീട്ടെയില്‍ വിഭാഗത്തില്‍ 20 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെയും ബള്‍ക്ക് സെഗ്മെന്റില്‍ 35 ബിപിഎസ് വരെയും കുറയുന്നു. 179 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പലിശനിരക്ക് 50-75 ബിപിഎസ് കുറച്ചിട്ടുണ്ട്. 

ചെറുകിട സമ്പാദ്യ പദ്ധതികളായ ദേശീയ സേവിംഗ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പലിശനിരക്ക് സര്‍ക്കാര്‍ 10 ബേസിസ് പോയിന്റ് കുറച്ചതിനാല്‍ സ്ഥിര വരുമാന നിക്ഷേപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ജൂണ്‍ അവസാനമാണ് ഇത് പ്രഖ്യാപിച്ചത്. ജൂണില്‍ ആര്‍ബിഐയുടെ അവസാനത്തെ റിപ്പോ നിരക്ക് കുറച്ചിരുന്നു. 

Related Articles

© 2025 Financial Views. All Rights Reserved