
മുംബൈ: രാജ്യത്തെ ബാങ്കിങ് രംഗത്തെ തന്നെ ആശങ്കയിലാക്കുന്നതാണ് ബ്ലൂംബര്‍ഗ് ഇപ്പോള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ട്. ലോകത്ത് തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന 10 ബാങ്ക് സ്റ്റോക്കുകളില്‍ ഏഴെണ്ണവും ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്ന വേളയില്‍ തന്നെയാണ് ഓഹരിയിലും ബാങ്കുകള്‍ തിരിച്ചടി നേരിടുന്നത്. ഇതോടെ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിനുള്ള നീക്കങ്ങളെ വരെ ഇത് സാരമായി ബാധിക്കുകയാണ്.
സമ്പദ്വ്യവസ്ഥ മന്ദഗതിയിലായിരിക്കുന്ന വേളയില്‍ ആസ്തി നിലവാരവും ധനസമാഹരണ പദ്ധതികളും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചത് ബാങ്കുകള്‍ക്ക് ഇരട്ടത്താപ്പായെന്ന് പ്രഭുദാസ് ലില്ലാദര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വിശകലന വിദഗ്ധന്‍ പ്രീതേഷ് ബംബ് പറഞ്ഞു. ബ്ലൂബര്‍ഗ് പുറത്ത് വിട്ട പട്ടിക പ്രകാരം യെസ് ബാങ്കിനാണ് ഒന്നാം സ്ഥാനം. ഓഹരികളില്‍ 70 ശതമാനത്തോളം ഇടിവാണ് യെസ് ബാങ്ക് അടുത്തിടെ നേരിട്ടത്.
യെസ് ബാങ്ക് കഴിഞ്ഞയാഴ്ച 273 മില്യണ്‍ ഡോളര്‍ ഓഹരികള്‍ വന്‍കിട നിക്ഷേപകര്‍ക്ക് സമാഹരിച്ചെങ്കിലും, പണയം വച്ച ഓഹരികള്‍ കൈവശം വച്ചതിനാണ് വിപണി രംഗം ആശങ്കയിലാണ്. 12.8 ശതമാനം ഓഹരിയുള്ള സിജി പവര്‍ ലിമിറ്റഡിന് ചൊവ്വാഴ്ച ഓഹരി വില 25 ശതമാനത്തിലധികം ഇടിഞ്ഞു. ഐഡിബി ബാങ്ക് ലിമിറ്റഡിന് ഈ വര്‍ഷം ഏകദേശം 60% ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 192 ബില്യണ്‍ രൂപ (2.7 ബില്യണ്‍ ഡോളര്‍) നീക്കിവെക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത് നിലവിലെ വിപണി മൂല്യത്തിന് ഏതാണ്ട് തുല്യമാണ്.