
ന്യൂഡല്‍ഹി: കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്ക് ഇപ്പോള്‍ കടന്നുപോകുന്നത്. ബാങ്കിന്റെ നിലപ്പിനെ പോലും ഇപ്പോള്‍ ബാധിക്കുമെന്നുറപ്പാണ്. എന്നാല്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന യെസ് ബാങ്കിനെ തകരാന്‍ വിടില്ലെന്ന് വ്യക്തമാക്കി എസ്ബിഐ ചെയര്‍മാന്‍ രജനീഷ്‌കുമാര്‍ പറഞ്ഞിരിക്കുന്നത്. ദാവോസില്‍ ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 40 ബില്യണ്‍ ഡോളറിന്റെ കണക്കുകളുമായി രാജ്യത്തെ പ്രധാന സാന്നിധ്യമാണ് സ്വകാര്യ ബാങ്കുകളിലൊന്നായ എസ്ബിഐ എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സ്വിറ്റസര്‍ലാന്‍ഡിലെ ദാവോസില്‍ എത്തിയ അദ്ദേഹമാണ് എസ്ബിഐയെ തകരാന്‍ അനുവദിക്കില്ലെന്ന നിലപാട് വ്യക്തമാക്കി. യെസ് ബാങ്കിന്റെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാന്‍ കഴിയില്ലെന്നും, രാജ്യത്തെ വലിയ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെ നിലനില്‍പ്പിനെ ഇത് അപകടത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
നിലവില്‍ എസ്ബിഐ വിഷയത്തില്‍ ഊര്‍ജിമായ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാര്‍ എസ്ബിഐയോട് ആവശ്യപ്പെടുമെന്ന പ്രചരണം നിലില്‍ക്കയാണ് എസ്ബിഐ ചെയര്‍മാന്‍ പുതിയ നയം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ എസ്ബിഐ വിഷയത്തില്‍ ഇടപെടുമോ എന്നാണ് പലരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ എസ്ബിഐയുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബാങ്കിന്റെ തകര്‍ച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.