
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് (എസിഎല്‍ആര്‍)ല്‍ 10 ബേസിസ് പോയിന്റാണ് യൂണിയന്‍ ബാങ്ക് കുറച്ചിട്ടുള്ളത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വര്‍ഷത്തെ വായ്പാ നിരക്ക് (എംസിഎല്‍ആര്‍)ല്‍ 8.70ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായി കുറഞ്ഞു.
ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും ഇപ്പോള്‍ പലിശ നിരക്ക് കുറക്കാന്‍ ആലോചിക്കുന്നത്. ബാങ്കുകളോട് പലിശ നിരക്ക് കുറക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശാക്തികാന്ത ദാസ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയിരുന്നു.
കോട്ടെക് മഹീന്ദ്രാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, എന്നീ ബാങ്കുകളും പലിശ നിരക്ക് കുറച്ചിരുന്നു. എസ്ബിഐ 30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്കും കുറച്ചിരുന്നു. 5 ബേസിസ് പോയിന്റാണ് പലിശ നിരക്ക് എസ്ബിഐ കുറച്ചിരുന്നത്.