ക്യൂഐപിയിലൂടെ 285 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ യെസ് ബാങ്കിന്റെ പുതിയ നീക്കം; വില്‍പ്പനയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച് ബാങ്ക് അധികൃതര്‍

August 10, 2019 |
|
Banking

                  ക്യൂഐപിയിലൂടെ 285 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ യെസ് ബാങ്കിന്റെ പുതിയ നീക്കം; വില്‍പ്പനയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച് ബാങ്ക് അധികൃതര്‍

മുംബൈ: യെസ് ബാങ്ക്  ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും, സേവനങ്ങള്‍ നടപ്പിലാക്കാനും ബാങ്ക് ഇപ്പോള്‍ കൂടുതല്‍ തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 285 മില്യണ്‍ ഡോളര്‍ സമാഹരണം ലക്ഷ്യമിട്ട് ബാങ്ക് ക്യൂഐപി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേശസ്‌മെന്റിലൂടെയാണ് യെസ് ബാങ്ക് ഓഹരി വില്‍രപ്പന നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഏകദേശം 2000 കോടി രൂപ വരെ യെസ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയിലൂടെ യെസ് ബാങ്കിന്റെ പ്രവര്‍ത്തനം  കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.  അതേസമയം നേരത്തെ യെസ് ബാങ്കിന്റെ ക്യൂഐപിയിലൂടെ ഒരു ബില്യണ്‍ സമാഹരിക്കാനാണ് തീരുമാനം എടുത്തിരുന്നത്. 

എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് ബാങ്ക് അധികൃതര്‍ പിന്‍മാറി വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. വ്യാഴാഴ്ച്ചയോടെയാണ് ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. ബാങ്കിന്റെ ഒരു ഓഹരിയുടെ വില്‍പ്പന ഏകദേശം 87.9 ശതമാനമായാണ് വില്‍പ്പന ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര നിക്ഷേപകര്‍ക്കും, വിദേശ നിക്ഷേപകര്‍ക്കും അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ട് പ്ര്ഖ്യാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആദ്യ ദിവസത്തെ വ്യാപാരത്തില്‍ ബാങ്കിന്റെ ഓഹരി വില 2.65 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഓഹരി വില ഒന്നിന് 89.5 രൂപയായിരുന്നു ആദ്യ വ്യാപാരത്തില്‍ കണക്കാക്കിയത്. അതേസമയം ഓഹരി വില്‍പ്പനയിലൂടെ ബാങ്ക് കൂടുതല്‍ പ്രതീക്ഷയാണ് നിലവില്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ബാങ്കിന്റെ ഓഹരി വില്‍പ്പനയിലൂടെ വിദേശ നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Related Articles

© 2025 Financial Views. All Rights Reserved